Sunday, April 17, 2011

ബാല്യത്തിലേക്ക് മെല്ലെ തിരിഞ്ഞു നടക്കവേ.....

ലാല്‍;ആലാ

lalala.usa.reach@gmail.com

നാട്ടുമാവിന്‍ ചോട്ടില്‍ നേര്‍ത്ത-
കരിയിലക്കിലുക്കത്തിനായ്
കാത്തിരിക്കുന്നോരായിരം
കാതുകളിലൊന്നായി മാറുവാന്‍...............

തൂക്കണാം കുരുവിക്കൂട്ടിലൊന്നൂളിയിട്ടാറാട്ടു-
വഴിയിലാനന്ദമായ് മുങ്ങിനിവര്‍ന്നീടാന്‍................

മൂത്ത ചേച്ചിതന്‍ വിരല്‍തുമ്പിലൂയലാടി
'ഭഗോതി'ക്കാവില്‍ തൊഴുതു മടങ്ങുവാന്‍.............
മുക്കുറ്റിപ്പൂ പറിച്ചത്തക്കളമൊരുക്കിയാ-
മന്നനെയെതിരേറ്റുത്സവമേളങ്ങളാടീടാന്‍.............

മുത്തശ്ശി'മുതുക്കി' തന്‍ മുറുക്കിച്ചുവപ്പിച്ച തുപ്പലിന്നൊപ്പ-
മൊലിച്ചു വീഴുന്ന വാക്കുകള്‍ക്കായിനി കാതോത്തിരിയ്ക്കാന്‍-
കൊതിയ്ക്കും മനസ്സിനും, കൊച്ചുമക്കള്‍ തന്‍-
ശരമാരിയായെത്തും ചോദ്യങ്ങള്‍ക്കിടയിലും;
മുപ്പാരിനുടമയായീടിലും മൂന്നടിയിരന്നോ-
രീശനെ ഭജിപ്പൂ ഞാന്‍ ശിഷ്ടകാലം.





3 comments:

  1. ലാല്‍ ,
    ബൂലോകത്തേക്ക് സ്വാഗതം.
    കുറച്ചുക്കൂടി attrative ആയ ഒരു template തെരഞ്ഞെടുക്കുക. വരികള്‍ക്കിടയിലെ ഗ്യാപ് കുറയ്ക്കുക.
    കവിതയെ ആധികാരികമായി വിലയിരുത്താനുള്ള vocabulary യോ, stuff ഓ ഇല്ലാത്തതിനാല്‍ അതിനു തുനിയുന്നില്ല.
    !! ആശംസകള്‍ !!

    Word verification അസൌകര്യമുണ്ടാക്കുന്നുണ്ട്.

    ReplyDelete
  2. എനിക്കിഷ്ടായിട്ടോ ഈ കവിത....

    ReplyDelete
  3. നന്നായിട്ടുണ്ട്... പുക്കളോടും,പൂമ്പാറ്റയോടും,മഴയോടും കൊഞ്ചി കളിച്ചു നടന്ന ആ മനോഹര ബാല്യത്തിലേക്ക് ഒന്ന് തിരിച്ചു പോകാന്‍ പറ്റിയിരുന്ന്കില്‍......!!!!!!

    ReplyDelete